Categories

ആര്‍ട്ടിക് പ്രദേശത്തുനിന്നും പുതിയ ബാക്ടീരിയകളെ കണ്ടെത്തി

ഹൈദരാബാദ്: ബയോടെക്‌നോളജി രംഗത്ത് വിപ്ലവം ഉണ്ടാക്കാന്‍ സഹായകമാകുന്ന എന്‍സൈമുകള്‍ ഉത്പ്പാദിപ്പിക്കുന്ന രണ്ട് ബാക്ടീരിയകളെ ആര്‍ട്ടിക് പ്രദേശത്തുനിന്നും കണ്ടെത്തി. ‘സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂള്‍ ബയോളജി’ ( സി സി എം ബി) യിലെ മുതിര്‍ന്ന ശാസ്ത്രഞ്ജരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
സി സി എം ബിയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ എസ് ശിവജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാക്ടീരിയകളെ കണ്ടെത്തിയിരിക്കുന്നത്. 2 ഡിഗ്രി സെല്‍ഷ്യസില്‍ വരെ ജീവിക്കാന്‍ കഴിവുള്ള ഈ ബാക്ടീരിയകള്‍ പ്രോട്ടേസ്, ലീപേസ് എന്നീ എന്‍സൈമുകള്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഈ രണ്ടു എന്‍സൈമുകളും വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളില്‍ പ്രയോഗിക്കാമെന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.

‘ഒഷിയാനിയ ഫെറ ആര്‍ട്ടികം ‘ എന്നാണ് ഒരു ബാക്ടീരിയക്ക് ശാസ്ത്രഞ്ജര്‍ പേരിട്ടിരിക്കുന്നത്. ഓഷിയാനിയ ഫെറ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണിത്. രണ്ടാമത്തെ ബാക്ടീരിയക്ക് ഇതുവരെ പേരൊന്നും കണ്ടുരിടിച്ചിട്ടില്ല. തണുപ്പിനെ സ്‌നേഹിക്കുന്ന ബാക്ടീരികളുടെ കണ്ടുപിടുത്തം ശാസ്ത്രരംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.