Categories

‘ആര്‍കോം ‘ വയര്‍ലസ് കണക്ഷന്‍ 110 മില്യണായി ഉയര്‍ന്നു

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ‘ആര്‍കോം’ (റിലയന്‍സ് കമ്മ്യൂണിക്കേഷന്‍) വയര്‍ലസ് കണക്ഷന്‍ 110 മില്യണായി ഉയര്‍ന്നു. കഴിഞ്ഞമാസംമാത്രം 2.8 മില്യണ്‍ കണക്ഷനുകള്‍ നല്‍കിയതായി കമ്പനി അവകാശപ്പെട്ടു.

ജി എസ് എം, സി ഡി എം എ സാങ്കേതികവിദ്യകളുള്ള വയര്‍ലെസ് കണക്ഷനുകളാണ് ജൂണില്‍ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യത്തോടെ 8.4 മില്യണ്‍ ഉപയോക്താക്കള്‍ കമ്പനിയുടെ വയര്‍ലെസ് കണക്ഷനുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ആര്‍കോം വക്താവ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.