വിജയവാഡ: ഇന്ത്യയുടെ അമ്പെയ്ത്ത് കോച്ച് ലെനിന്‍ വിജയവാജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവേട്ട നടത്തിയ ഇന്ത്യന്‍ അമ്പെയ്ത്ത് സംഘത്തിന്റെ പരിശീലകനായിരുന്നു ലെനിന്‍.

ലെനിന്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. അപകടത്തില്‍ അമ്പെയ്ത്തു താരങ്ങളായ ചിറ്റിബൊമ്മ ജിഗനാസ്, റിതു ചാറ്റര്‍ജി എന്നിവര്‍ക്കും പരിക്കേറ്റിട്ടിട്ടുണ്ട്. ഗെയിംസിലെ മികച്ച പ്രകടനത്തിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സ്വീകരണം നല്‍കിയതിന് ഒരുദിവസത്തിനുശേഷമായിരുന്നു അപകടം.

Subscribe Us: