എഡിറ്റര്‍
എഡിറ്റര്‍
കാര്‍ബണ്‍ ടൈറ്റാനിയം എസ് 7 14,999 രൂപയ്ക്ക്
എഡിറ്റര്‍
Tuesday 26th November 2013 4:38pm

karbonn-s7

ന്യൂദല്‍ഹി: കാര്‍ബണിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ടൈറ്റാനിയം എസ് 7 വിപണിയിലേക്ക്. ഇ കൊമേഴ്‌സ് സൈറ്റായ ഫഌപ്കാര്‍ട് ഡോട്ട് കോം വഴി 14,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. അടുത്ത ആഴ്ചയോടെ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

ജി.എസ്.എം + ജി.എസ്.എം സംവിധാനത്തിലുള്ള ഡ്യുവല്‍ സിം സംവിധാനമാണുള്ളത്. 5 ഇഞ്ച് ആണ് ഡിസ്‌പ്ലേ.

1.5 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് വി 4.2 ടെക്‌നോളജിയാണ് ഫോണിനുള്ളത്.

പിന്‍വശത്ത ക്യാമറ 13 മെഗാപിക്‌സലാണ്.  മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലാണ്. 16 ജിബിയാണ് മെമ്മറി. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിയാക്കി ഉയര്‍ത്താം.

Advertisement