തന്റെ തിരിച്ചുവരവ് ഒരു വില്ലന്‍വേഷത്തിലൂടെയാവരുതെന്ന് അരവിന്ദ സ്വാമിക്ക്  നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് സമരനിലേക്ക് വിശാല്‍ വിളിച്ചപ്പോള്‍ സ്വാമിയൊന്ന് മടിച്ചത്.

എന്നാല്‍ തന്റെ അഭ്യുദയകാംഷി മണിരത്‌നം ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നോ പറയാന്‍ സ്വാമിക്കാവില്ല. അതുകൊണ്ടാണ്  മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അരവിന്ദ സ്വാമി സമ്മതം മൂളിയത്. രാമേശ്വരത്തെ മത്സത്തൊഴിലാളികളുടെ ബാഗ്രൗണ്ടില്‍ തയ്യാറാക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അരവിന്ദ സ്വാമി അവതരിപ്പിക്കുന്നത്.

Subscribe Us:

പഴയകാല നായകന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതമാണ്  ചിത്രത്തിലെ നായകന്‍. ഗൗതമിന്റെ അച്ഛന്‍ വേഷമാണ് അരവിന്ദ സ്വാമി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. സാമന്തയാണ് നായിക.

ആക്ഷന്‍താരം അര്‍ജുന്‍ വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. കൂടാതെ ടോളിവുഡ് നടിയും നിര്‍മാതാവുമായി ലക്ഷ്മി മഞ്ജുവും ചിത്രത്തിലുണ്ട്. രാജീവ് മേനോനാണ് ക്യാമറ. എം. ആര്‍ റഹ്മാന്റേതാണ് സംഗീതം.