എഡിറ്റര്‍
എഡിറ്റര്‍
പതിനാല് വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി ബോളിവുഡിലേക്ക്
എഡിറ്റര്‍
Wednesday 15th January 2014 2:41pm

aravind

തമിഴകത്തെ ഒരു കാലത്തെ റൊമാന്റിക് ഹീറോ ആയിരുന്ന റോജ സിനിമയിലെ നായകന്‍ അരവിന്ദ് സ്വാമി പതിന്നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്നു.

മഹേഷ് മഞ്ചരേക്കറിന്റെ മറാത്തി ചിത്രം കാക് സ്പാര്‍ഷിന്റെ ബോളിവുഡ് പതിപ്പിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്.

ടിസ്‌ക ചോപ്ര നായികയായ ചിത്രം തമിഴിലും ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 1950കളിലെ പ്രണയകഥയെ ആസ്പദമാക്കിയുള്ള ചിത്രം ഇരുഭാഷകളിലും ഒരുക്കുന്നത് മഞ്ചരേക്കര്‍ തന്നെയാണ്.

1998ല്‍ പുറത്തിറങ്ങിയ സാത് രംഗ് കെ സപ്‌നെയാണ് അരവിന്ദ് സ്വാമിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. നീണ്ട ഇടവേളക്ക് ശേഷം അടുത്തിടെ മണിരത്‌നം സംവിധാനം ചെയ്ത കടലിലൂടെയാണ അരവിന്ദ് സ്വാമി് വീണ്ടും സിനിമാരംഗത്തേക്ക് മടങ്ങിയെത്തിയത്.

Advertisement