ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ കാര്‍ മോഷം പോയി. ദല്‍ഹി സെക്രട്ടറിയേറ്റിന് സമീപത്തു വച്ചാണ് മോഷണം സംഭവിച്ചത്.

Subscribe Us:

ആംആദ്മി നേതാവിന്റെ ലളിത ജീവിതശൈലിയുടെ ചിഹ്നമായി അറിയപ്പെട്ടിരുന്നതാണ് നീല കുഞ്ഞന്‍ കാര്‍. ദല്‍ഹി സെക്രട്ടേറിയറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നീല ‘വാഗന്‍-ആര്‍’ കാര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതാകുകയായിരുന്നു.


Also Read:  ‘ഇത് കിംഗ് ലിയോ സ്‌റ്റൈല്‍’; ജഴ്‌സിയൂരിയെറിഞ്ഞ് മെസിയുടേയും സംഘത്തിന്റേയും വിജയാഘോഷം, വീഡിയോ വൈറലാകുന്നു


കെജരിവാള്‍ പൊതുപ്രവര്‍ത്തനജീവിതം ആരംഭിച്ച കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന കാറാണ് മോഷ്ടിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് നീല വാഗന്‍ ആര്‍ കാര്‍ തരംഗം സൃഷ്ടിച്ചിരുന്നു.