ന്യൂദല്‍ഹി: രാംലീലാ മൈതാനിയില്‍ സത്യാഗ്രഹവേദി സജ്ജമായ ശേഷമേ ഹസാരെ ജയില്‍നിന്ന് പുറത്തിറങ്ങുകയുള്ളുവെന്ന് ഹസാരെയുടെ അനുയായി അരവിന്ദ് കെജ്‌റിവാള്‍ അറിയിച്ചു. നിരാഹാരമിരിക്കുന്നതിനായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രാംലീലാ മൈതാനി വിട്ടുതരേണ്ടതുണ്ടതെന്നും പോലീസ് പിന്‍വാങ്ങിയശേഷമെ മൈതാനിയില്‍ സത്യാഗ്രഹപ്പന്തല്‍ കെട്ടാനാകുവെന്നും കെജ്‌റിവാള്‍ വ്യക്തമാക്കി.