ന്യൂദല്‍ഹി: പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ ഒരു പൗരനെന്ന നിലയില്‍ അണ്ണാ ഹസാരെയ്ക്ക് അവകാശമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. പാര്‍ലമെന്റിനേക്കാള്‍ പ്രധാനം പൗരന്മാരാണെന്ന് ഭരണഘടന പറയുന്നുണ്ട്. അക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബില്‍ വേഗത്തില്‍ പാസാക്കാന്‍ പാര്‍ലമെന്റിനു മേല്‍ ഹസാരെ സമ്മര്‍ദം ചെലുത്തുന്നതിനെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കെജ്‌രിവാള്‍.

Subscribe Us:

ഹരിയാനയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനുള്ള ഹസാരയുടെ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. ജനലോക്പാല്‍ ബില്ലിനെ ബി.ജെ.പി പിന്തുണച്ചില്ലെങ്കില്‍ യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെയും ഹസാര സംഘം പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.