ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ടകേസില്‍ മറുപടി നല്‍കാന്‍ വൈകിയതിന് അരവിന്ദ് കെജ്രീവാളിന് ഡല്‍ഹി ഹൈക്കോടതി 5000രൂപ പിഴവിധിച്ചു.

ദല്‍ഹി ക്രിക്കറ്റ് കൗണ്‍സില്‍ തലവനായിരുന്ന കാലഘട്ടത്തില്‍ പദവി ദുരുപയോഗം ചെയ്ത് ജയ്റ്റ്‌ലി കോടികളുടെ സ്വത്ത് അനധികൃതമായി ഉണ്ടാക്കിയെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചിരുന്നു.


Also read റോഹിങ്ക്യന്‍ കൂട്ടക്കുരുതി; ഓങ് സാങ് സൂകിയുടെ ഇടപെടലിനായി ലോകജനത കാത്തിരിക്കുന്നു: മലാല യൂസഫ്‌സായ്


തനിക്കെതിരെ നടത്തിയ അപവാദ പ്രചരണം തനിക്കും കുടുംബത്തിനും സമൂഹത്തില്‍ കുറച്ചിലുണ്ടാക്കിയെന്നാരോപിച്ച് ജയ്റ്റ്ലി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേജ്രീവാളിനെയും ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ് പേയി എന്നിവര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ തനിക്കെതിരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസെന്ന് കെജരിവാള്‍ ആരോപിച്ചിരുന്നു. അഴിമതിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ ധനമന്ത്രി തനിക്കെതിരായി മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.