എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം ദൂരപരിധി ലംഘിച്ചു: സീതാറാം യെച്ചൂരി
എഡിറ്റര്‍
Thursday 21st November 2013 7:12am

sitaram yechori

ന്യൂദല്‍ഹി: വിമാനത്താവളങ്ങള്‍ തമ്മിലുള്ള  ദൂരപരിധി സംബന്ധിച്ച വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ്  ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതെന്ന് പാര്‍ലമെന്ററി ഗതാഗത-ടൂറിസം സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി.

പദ്ധതി പുന:പരിശോധിക്കണമെന്ന് സമിതിയുടെ കഴിഞ്ഞ മെയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് 150 കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ഇക്കാരണത്താലാണ് ഹൈദരാബാദിലെ ബോഗംപെട്ട്, ബംഗളൂരുവിലെ എച്ച്.എ.എല്‍ എന്നീ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗളൂരുവിനും ഹൈരാബാദിനും ബാധകമാകുന്ന നിയമം ആറന്മുളയുടെ കാര്യത്തില്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍ പദ്ധതിപ്രദേശത്തെ വ്യവസായമേഖലയായി പ്രഖ്യാപിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

Advertisement