എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം: ഓഹരിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സുധീരന്‍
എഡിറ്റര്‍
Friday 11th January 2013 1:27pm

തിരുവനന്തപുരം:  ആറന്മുള വിമാനത്താവളത്തിന് ഓഹരിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.

Ads By Google

നിയമസഭാസമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ഈ നടപടി അവകാശ ലംഘനമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ആറന്മുള വിമാനത്താവളത്തിന് ഓഹരിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുഗതകുമാരി. സര്‍ക്കാര്‍ എടുത്തത് സാധാരണ ഓഹരിയല്ലെന്നും അനീതിയുടെ ഓഹരി ആണെന്നും സുഗതകുമാരി പറഞ്ഞു.

വിവാദമായ ആറന്മുള വിമാനത്താവളത്തിന് മന്ത്രിസഭായോഗം കഴിഞ്ഞ ദിവസമാണ് അനുമതിനല്‍കിയത്. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാറിന് പത്ത് ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാറിന്റെ ഒരു പ്രതിനിധിയുമുണ്ടാകും.

പണം കൊടുക്കാത്ത ഓഹരിയായിരിക്കും ഇത്. പ്രദേശത്ത് സര്‍ക്കാറിനുള്ള ഭൂമി വിപണി വിലയ്ക്ക് നല്‍കും. കമ്പനിക്ക് നേരത്തെതന്നെ എല്ലാ അനുമതിയും ലഭിച്ചിരുന്നു. സര്‍ക്കാറിന്റെ ഔദ്യാഗിക അനുമതിക്ക് അവര്‍ അപേക്ഷ നല്‍കിയിരുന്നു. അത് അനുവദിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

വിമാനത്താവള ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ അനുമതിയും വിമാനത്താവളത്തിന് നല്‍കിയിരുന്നു.

ആവശ്യത്തിലധികം ഭൂമി വിജ്ഞാപനം ചെയ്തു. ഇപ്പോള്‍ ആവശ്യം കഴിഞ്ഞുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്യുകയാണ്. വിമാനത്താവളം വേണമെന്ന ജനങ്ങളുടെ നിവേദവും ലഭിച്ചിട്ടുണ്ട്. എതിരായും നിവേദനം കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement