എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള: കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി
എഡിറ്റര്‍
Wednesday 27th November 2013 9:27pm

high-court-003

ആറന്‍മുള: ആറന്‍മുളയില്‍ വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വാങ്ങിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

കെ.ജി.എസ്  ഗ്രൂപ്പ് വാങ്ങിയ 232 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി വിജ്ഞാപനമിറക്കിയ ലാന്റ് ബോര്‍ഡ് നടപടി പുനപരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലാന്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കെ.ജി.എസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ലാന്റ്‌ബോര്‍ഡിന്റെ മിച്ചഭൂമി പ്രഖ്യാപനമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇത് പരിഗണിച്ച് കോടതി ഇക്കാര്യങ്ങളില്‍ കെജിഎസിന്റെ ഭാഗം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുന്നത് വരെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ആറ് മാസത്തിനകം പ്രശ്‌നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ലാന്റ് ബോര്‍ഡിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Advertisement