എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം: പരിസ്ഥിതി നാശമുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി
എഡിറ്റര്‍
Tuesday 25th March 2014 12:02pm

aaranmul-a

ന്യൂദല്‍ഹി: ആറന്മുളയില്‍ വിമാനത്താവളമുണ്ടാക്കുന്നത് പരിസ്ഥിതി നാശമുണ്ടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി.

വിമാനത്താവളത്തിനായി എയര്‍പോര്‍ട്ടിന് അടുത്തുള്ള നാല് കുന്നകള്‍ ഇടിച്ച് നിരത്തണം. മരങ്ങളും മുറിച്ച് മാറ്റേണ്ടി വരുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഇതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും അതോറിറ്റി പറഞ്ഞു. ആറന്മുള വിമാനത്താവളം സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ പഠിയ്ക്കുന്ന എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ നടന്നത് വിമാനത്താവളത്തിനായുള്ള സാധ്യത പഠനം മാത്രമാണെന്നും എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. സ്വകാര്യ വിമാനത്താവള പദ്ധതി ആയതിനാല്‍ എല്ലാ അനുമതിയും വാങ്ങണമെന്ന് ശുപാര്‍ശ ചെയ്തതായും എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടാതെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നും കൊടിമരത്തില്‍ ലൈറ്റ് സ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement