എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം: വന്‍ പ്രകൃതി ദുരന്തം ഉണ്ടാക്കും
എഡിറ്റര്‍
Tuesday 29th January 2013 9:37am

പത്തനംതിട്ട: ഏറെ വിമര്‍ശനത്തിന് വിധേയമായ ആറന്മുള വിമാനത്താവളത്തിനായി തണ്ണീര്‍തടങ്ങള്‍ നികത്തുന്നത് വ്യാപകമായ പ്രകൃതി ദുരന്തം ഉണ്ടാക്കുമെന്ന് കണ്ടെത്തല്‍. പാടശേഖരസമിതിയുടെ ആവശ്യപ്രകാരം പത്തനം തിട്ട കൃഷി ഓഫീസറാണ് പ്രദേശത്ത് പഠനം നടത്തി റിപ്പോര്‍ട്ട തയ്യാറാക്കിയത്.

Ads By Google

വിമാനത്താവളത്തിനായി വയലും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കവും ഉയര്‍ന്ന പ്രദേശത്ത് വ്യാപക ഉരുള്‍പൊട്ടലും ഉണ്ടാകുമെന്നാണ് കൃഷി ഓഫീസറുടെ പഠനത്തില്‍ തെളിഞ്ഞത്.

കൂടാതെ വിമാനത്താവളത്തിനായി കമ്പനി ഇതുവരെ 30 ഏക്കര്‍ പുഞ്ചപാടവും 250 ഏക്കര്‍ മുണ്ടകന്‍ പാടവുമ മണ്ണിട്ട നികത്തിയിട്ടുണ്ട. ഇത്തരത്തില്‍ തണ്ണീര്‍ തടങ്ങള്‍ നികത്തുമ്പോഴുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി  മാനദണ്ഡങ്ങള്‍ പാലിക്കാതെ യാണ്  എന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

അതുകൊണ്ട് തന്നെ യൂട്ടിലൈസേഷന്‍ ആക്ട് പ്രകാരവും നെല്‍വയല്‍ നിയമപ്രകാരവും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിഷ്‌കര്‍ഷിക്കുന്നു.

വിമാനത്താവളം പ്രാവര്‍ത്തികമായാല്‍ ഉണ്ടാക്കുന്ന ലാഭത്തേക്കാള്‍ വലുതായിരിക്കും വിമാനത്താവളം വന്നാലുണ്ടായ ദുരന്തമെന്ന് കൃഷി ഓഫീസര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടാതെ പദ്ധതി പ്രദേശത്ത് കൂടി ഒഴുകുന്ന പദ്ധതിയുടെ കൈവഴിയായ കോഴിത്തോട് പ്രദേശം രണ്ടായി വിഭജിക്കപ്പെടും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisement