അറബ് ലോകത്തില്‍ നിന്നും വീണ്ടും കറുത്ത പുക ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കാലങ്ങളായുള്ള ഏകാധിപത്യത്തിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ചിലപ്പോള്‍ പട്ടാളം പ്രക്ഷോഭകാരികളെ തല്ലിയോടിക്കുന്നു. ചിലപ്പോള്‍ തലോടുന്നു.

പ്രതിഷേധത്തിന്റെ ‘മുല്ലവിപ്ലവം’ ഈജിപ്റ്റിലും ടുണീഷ്യയിലും സുഗന്ധം പരത്തി മധ്യേഷ്യയിലേക്കും വ്യാപിക്കുന്നു. മധ്യേഷ്യന്‍-അറബ് രാഷ്ട്രങ്ങളിലെ ഏകാധിപതികളെക്കുറിച്ചും പ്രക്ഷോഭങ്ങളെക്കുറിച്ചും ഒരെത്തിനോട്ടം

കേണല്‍ ഗദ്ദാറഫിയുടെ സ്വന്തം ലിബിയ
6.5 മില്യണ്‍ ജനസംഖ്യയുള്ള ഒരു രാഷ്ട്രം പ്രതിഷേധത്തില്‍ ജ്വലിക്കുകയാണ്. 1969 മുതല്‍ കേണല്‍ മുഅമ്മര്‍ അല്‍ ഗദ്ദാഫി അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. നിയമങ്ങളെ വളച്ചൊടിച്ചും ചോദ്യംചെയ്യുന്നവരെ ഇല്ലാതാക്കിയും കേണല്‍ തന്റെ പട്ടാളഭരണം തുടരുന്നു.

അഴിമതിയും തൊഴിലില്ലായ്മയും ജനങ്ങളെ സമരമുഖത്തേക്ക് എത്തിച്ചിരിക്കുന്നു. അല്‍-ബയദ,ബെന്‍ഗാസി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങള്‍. ഇതുവരെയായി 300ലധികം ആളുകളെ ഗദ്ദാഫിയുടെ പട്ടാളം ഇല്ലാതാക്കായിട്ടുണ്ട്. അടുത്ത പേജില്‍ തുടരുന്നു