എഡിറ്റര്‍
എഡിറ്റര്‍
എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ അഭിനയിക്കുന്നു?
എഡിറ്റര്‍
Thursday 16th August 2012 1:06pm

1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് എ.ആര്‍ റഹ്മാന്‍ സ്വതന്ത്ര സംഗീത സംവിധായകനായി മലയാളത്തിലെത്തിയത്.  എന്നാലിപ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റഹ്മാന്‍ എന്നാണ് റിപ്പോര്‍ട്ട്.

Ads By Google

ബിജു മേനോനെയും ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എ.ആര്‍ റഹ്മാന്‍ ചെറുവേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ലാല്‍, ബിജുമേനോന്‍, പി. സുകുമാര്‍, സുനില്‍ബാബു, സുരേഷ് കൃഷ്ണ എന്നിവരാണ് ഈ സുഹൃത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റഹ്മാന്റെ ട്രൂപ്പിലെ അംഗമായാണ് ബിജുമേനോന്‍ എത്തുന്നത്. ഇതിന് വേണ്ടിയാണ് റഹ്മാന്റെ സാന്നിധ്യം ആവശ്യപ്പെട്ടത്. ചിത്രത്തിലെ കുറച്ച് സീനുകള്‍ റഹ്മാന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ ചിത്രീകരിക്കാനും തീരുമാനമായി.

റഹ്മാന് കൈ നിറയെ സിനിമകളാപ്പോള്‍. രജനികാന്തിന്റെ കൊച്ചടിയാന്‍, മണി രത്‌നത്തിന്റെ കടല്‍, ശങ്കറിന്റെ ഐ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് റഹ്മാനെ കരാര്‍ ചെയ്തിരിക്കുന്നത്.

Advertisement