Categories

Headlines

റഹ്മാന് പത്മഭൂഷണ്‍ , റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍ , നൊബേല്‍ ജേതാവ് ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പ്രതാപ് ചന്ദ്ര (അപ്പോളോ ഹോസ്പിറ്റല്‍) എന്നിവരുള്‍പ്പെടെ ആറുപേര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍ , ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ , അഷ്ടവൈദ്യന്‍ ഇ.ടി നാരായണമൂസ്, ബോളിവുഡ് താരം ആമീര്‍ ഖാന്‍ , സംഗീത സംവിധായകന്‍ ഇളയരാജ, ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ് മാന്‍ , പഞ്ചവാദ്യം വിദഗ്ധന്‍ കുഴൂര്‍ നാരായണമാരാര്‍ , അക്ബര്‍ പദംസിങ്, പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് തുടങ്ങിയവര്‍ക്ക് പത്മഭൂഷണും ലഭിച്ചു.

കെ. രാഘവന്‍മാസ്റ്റര്‍ , റസൂല്‍ പൂക്കുട്ടി, ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ , ഡോ.പി. പുഷ്പാംഗദന്‍ , കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ , രവി പിള്ള, സൈന നെഹ്വാള്‍ , വീരേന്ദര്‍ സേവാഗ്, സെയ്ഫ് അലിഖാന്‍, രേഖ നരേന്‍ കാര്‍ത്തികേയന്‍ തുടങ്ങിയവരാണ് ഇക്കെല്ലെത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.