ന്യൂദല്‍ഹി:ബാറുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി.

സംസ്ഥാനത്ത് പുതിയ ബാര്‍ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കത്തിനെതിരെ ബാറുടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

Ads By Google

ബാറുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥയെ ചോദ്യംചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് പി.സദാശിവം, ജെ.എസ്.കഹാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

യോഗ്യതയുള്ള ബാര്‍ലൈസന്‍സ് അപേക്ഷകള്‍ക്ക് അനുമതി നല്‍കണമെന്നാണ് സുപ്രിംകോടതിയുടെ നേരത്തെയുള്ള നിരീക്ഷണം. അഡ്വ.കോശിജേക്കബ്ബ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ ഒരു കിലോമീറ്ററും എന്ന ദൂരപരിധി നിബന്ധനയും പുതുതായി ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളെ ദൂരപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.