എഡിറ്റര്‍
എഡിറ്റര്‍
സത്യജിത് റേയുടെ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷന്‍മാരേക്കാള്‍ കരുത്തര്‍: അപര്‍ണ്ണ സെന്‍
എഡിറ്റര്‍
Tuesday 5th February 2013 2:26pm

കൊല്‍ക്കത്ത: സ്ത്രീകഥാപാത്രങ്ങള്‍ക്ക്  ശക്തമായ ഇടം നേടികൊടുത്ത സംവിധായകനാണ് സത്യജിത് റേ എന്ന് സിനിമ സംവിധായക അപര്‍ണ്ണ സെന്‍. അതുകൊണ്ടാണ് റേയുടെ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷന്‍മാരേക്കാള്‍ കരുത്താര്‍ജ്ജിച്ചതെന്നും അപര്‍ണ്ണ സെന്‍ പറഞ്ഞു.

Ads By Google

കൊല്‍ക്കത്തയില്‍ റേയുടെ വനിതാ കഥാപാത്രങ്ങളെ കുറിച്ച നടന്ന സെമിനാറിലാണ് അപര്‍ണ്ണ സെന്‍ റേയെ കുറിച്ച് പരമര്‍ശിച്ചത്. കായികപരമായി പുരുഷന്‍മാരേക്കാള്‍ സ്ത്രീ  പിന്നിലാണെങ്കിലും മാനസികപരമായി മുന്‍പന്തിയില്‍  നില്‍ക്കുന്നത് എന്നും അവര്‍  തന്നെയാണെന്ന് റേ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സെന്‍ ഓര്‍ത്തു.

എല്ലാ കാലത്തും സത്യജിത് റേയുടെ
സ്ത്രീകളെ വളരെയധികം ബഹുമാനിച്ചിട്ടുണ്ടന്ന് നടി ഷര്‍മ്മിള ടാഗോര്‍ പറഞ്ഞു. തന്നെ അറിയപ്പെടുന്ന ഒരു നടിയായി വളര്‍ത്തിയതിന് പിന്നിലും റേയുടെ കൈകളാണെന്നും ഷര്‍മ്മിള ടാഗോര്‍ പറഞ്ഞു.

സ്ത്രീ അടുക്കളയില്‍ കഴിയേണ്ടവരാണെന്ന പുരുഷാധിപത്യ ചിന്തകളെ റേയുടെ സിനിമ കൊണ്ട കുറച്ചെങ്കിലും മാറ്റാന്‍ കഴിഞ്ഞു എന്ന് ഷര്‍മ്മിള ടാഗോര്‍ കൂട്ടിചേര്‍ത്തു.

സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് അധികവും റേയുടെ തൂലികക്ക് വിധേയമായതെന്ന് നടി മാധബി മുഖര്‍ജിയും ഓര്‍ത്തു. ഇത്തരം സിനിമകള്‍ സ്ത്രീകള്‍ക്ക് വലിയ പ്രചോദനം നല്‍കിയെന്നും മാധബി മുഖര്‍ജി കൂട്ടിചേര്‍ത്തു.

Advertisement