എഡിറ്റര്‍
എഡിറ്റര്‍
മുന്‍കൂര്‍ ജാമ്യം തേടി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍
എഡിറ്റര്‍
Wednesday 19th July 2017 11:30am

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അപ്പുണ്ണിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അപ്പുണ്ണിയ്ക്കു പങ്കുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാല്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടശേഷം അത് ഒതുക്കി തീര്‍ക്കുന്നതില്‍ അപ്പുണ്ണിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്റെ സാഹചര്യത്തിലാണ് അപ്പുണ്ണി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 14ന് ഉച്ചയ്ക്ക് 1.20ന് ഏലൂര്‍ ടാക്‌സി സ്റ്റാന്റിനു സമീപമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ഇതിനു പിന്നാലെയാണ് അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.


Also Read: നീളം കുറഞ്ഞ ടോപ്പും ചെറിയ പാവാടയും ധരിച്ചുള്ള വീഡിയോ; സൗദിയില്‍ യുവതി അറസ്റ്റില്‍


തുടര്‍ന്ന് അപ്പുണ്ണിയെ അന്വേഷിച്ച് പൊലീസ് ഏലൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും അപ്പുണ്ണി കടന്നു കളഞ്ഞിരുന്നു. അതിനുശേഷം അപ്പുണ്ണി ഒളിവില്‍ കഴിയുകയാണ്.

ദിലീപിനേയും അപ്പുണ്ണിയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി.

കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശിയായ സുനില്‍ രാജ് എന്ന അപ്പുണ്ണി ആറുവര്‍ഷം മുമ്പാണ് ദിലീപിന്റെ ഡ്രൈവറായെത്തുന്നത്. പിന്നീട് അപ്പുണ്ണി ദിലീപിന്റെ മാനേജര്‍ ആയി മാറി.

Advertisement