എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം കേസില്‍ നിന്ന് കുറ്റവിമുക്തമായെന്ന പിണറായിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
എഡിറ്റര്‍
Wednesday 22nd January 2014 12:42pm

appukkuttan

തിരുവനന്തപുരം: ടി.പി വധക്കേസില്‍ സി.പി.ഐ.എം മുക്തമായെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.

സി.പി.ഐ.എം സഖാക്കളായ കെ.സി രാമചന്ദ്രനും കുഞ്ഞനന്തനും ശിക്ഷിക്കപ്പെട്ട കേസില്‍ സി.പി.ഐ.എമ്മിനെ കോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കി എന്നാണ് പിണറായി പറയുന്നത്.

ഇത്തരത്തിലുള്ള വാദം കേള്‍ക്കുമ്പോള്‍ ഈ മോഹനന്‍ മാസ്റ്റര്‍ മാത്രമാണോ സി.പി.ഐ.എം എന്ന് പറയുന്ന പ്രസ്ഥാനമെന്ന് തോന്നിപ്പോകും.

ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ പിണറായി ആണോ കോടതിയുടെ മേലുള്ള ഉന്നത നീതി പീഠമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ചോദിക്കുന്നു.

ഇന്ന് പറഞ്ഞു കേട്ടതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം 4 ഗൂഡാലോചനകള്‍ നടന്നു എന്നാണ്.

അതില്‍ 3 ാമത്തെ ഗൂഡാലോചന ഏപ്രില്‍ 20 ാം തി രാവിലെ പാറാടുള്ള വസതിയില്‍ കുഞ്ഞനന്തനെ കാണാന്‍ കെ.സി രാമചന്ദ്രനും കേസിലെ 11 ാം പ്രതിയും കൂടി എത്തിയതാണ്.

പൂക്കടയില്‍ വെച്ച് നടത്തിയ ഗൂഡാലോചന ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ ഗൂഡാലോചന. കെ.സി രാമചന്ദ്രനെ കുഞ്ഞനന്തന്‍ ഫോണില്‍ നിന്ന് പുറത്തേക്ക് വിളിച്ചത് കോടതിക്ക് വ്യക്തമായിട്ടുണ്ട്.

ഗൂഡാലോചന തെളിഞ്ഞതുകൊണ്ട് തന്നെ കുഞ്ഞനന്തനേയും കെ.സി രാമചന്ദ്രനേയും കോടതി ശിക്ഷിച്ചു. മോഹനന്‍ മാഷെ വെറുതെ വിടുകയും ചെയ്തു. ? അതേസമയം വിധി സി.പി.ഐ.എമ്മിന് ഭാഗികമായി അനുകൂലമായെന്നാണ് ജയരാജന്‍ പറഞ്ഞത്.

വടകര കോടതിയില്‍ ഇതിന്റെ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാനപേജില്‍ കേസില്‍ ഗൂഡാലോചന നടത്തിയ ഉന്നതര്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു കേസില്‍ പോലീസ് നിര്‍വഹിക്കേണ്ട കാല്‍ഭാഗം മാത്രമേ അനേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതില്‍ നിന്ന് പോലും കോടതി ഈ അളവ് വരെ പ്രതികളെ കുറ്റക്കാരാക്കി എന്ന കാര്യം നമ്മള്‍ കാണണം.

സത്യം തുറന്ന് കാണിക്കുന്നതിന് വേണ്ടി പോരാട്ടം തുടരണമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.

Advertisement