തിരുവനന്തപുരം: ജനപക്ഷ നിലപാട് കാത്തുസൂക്ഷിക്കുന്ന കാലത്തോളം വി.എസ് അച്യുതാനന്ദന്‍ ജനങ്ങളുടെ ഇടയിലുണ്ടാകുമെന്ന് പ്രമുഖ ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ അപ്പൂക്കുട്ടന്‍ വള്ളിക്കുന്ന്.

5 വര്‍ഷം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞയേണ്ടിവന്നയാളാണ് വി.എസ്. ഇ.എം.എസ്, ഇ.കെ നായനാര്‍ എന്നീ നേതാക്കള്‍ക്കൊന്നും ഇത്രയും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. എന്നിട്ടും മുഖ്യമന്ത്രികാലയളവ് അവസാനിച്ചപ്പോള്‍ വി.എസ് ജനപ്രിയനായ മുഖ്യമന്ത്രിയായി മാറി. വി.എസിനെ പോലുള്ള നേതാവിന് ജനങ്ങളെ സേവിക്കാന്‍ അധികാരം വേണമെന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ തുടരും.

ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനങ്ങളില്‍ നിന്ന് വേര്‍പെട്ടാല്‍ അതിന് നിലനില്‍പ്പുണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല. അച്യുതാനന്ദന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം അദ്ദേഹം നല്ല നേതാവായി നിലനില്‍ക്കുമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വ്യക്തമാക്കി.