കോഴിക്കോട്: മീസില്‍സ്-റൂബെല്ല പ്രതിരോധ യജ്ഞത്തിനായുള്ള പ്രചരണങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത് മുതല്‍ കുപ്രചരണങ്ങളുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയത് മുതല്‍ പലയിടങ്ങളിലും ഇത്തരക്കാര്‍ നേരിട്ടെത്തിയും പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചു.


Also Read: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


വാക്‌സിനേഷനെതിരെ പ്രചരണം ശക്തമാകുമ്പോള്‍ ബോധവല്‍ക്കരണവുമായി ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘അപ്പോത്തിക്കരികള്‍’. വാക്സിന്‍ വിരുദ്ധതക്ക് ലഭിക്കുന്ന വന്‍പ്രചാരവും വാക്സിന്‍ വിരുദ്ധലോബികളുടെ ശക്തമായ സാന്നിധ്യവും മീസില്‍സ്- റൂബെല്ല വാക്സിനേഷന്‍ ക്യാമ്പയിനിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് ജനങ്ങളോട് നേരിട്ട് സംവദിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നത്.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 32 സ്‌കൂളുകളിലായി 3500ലധികം മാതാപിതാക്കള്‍ക്കാണ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘അപ്പോത്തിക്കരികള്‍’ ക്ലാസുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വാക്സിന്‍ വിരുദ്ധരുടെ ശക്തികേന്ദ്രങ്ങളിലും മതവുമായി ബന്ധപ്പെടുത്തി വാക്സിന്‍ വിരുദ്ധത പ്രചരിക്കുന്ന ന്യൂനപക്ഷ സ്വാധീനമേഖലകളിലും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.


Dont Miss: വ്യോമസേനയെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതൊരു മിന്നലാക്രമണത്തിനും തയ്യാര്‍; വ്യോമസേനാ തലവന്‍


ക്ലാസുകള്‍ക്കിടയില്‍ പലയിടത്ത നിന്നും പ്രത്യക്ഷമായി തന്നെ എതിര്‍പ്പുകള്‍ ഉണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് വാട്‌സാപ്പിലൂടെയും അല്ലാതെയും വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ‘അപ്പോത്തിക്കരി’ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് പരാതിയും സമര്‍പ്പിച്ചു.

ജില്ലയിലെ വാക്സിന്‍ വിരുദ്ധകേന്ദ്രങ്ങളിലാണ് ഇനി ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് കൂട്ടായ്മ പറയുന്നത്. ‘പൊതുജനാരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.എഫ്.ഐ യൂണിറ്റിന് കീഴില്‍ ‘അപ്പോത്തിക്കരി’ രൂപംകൊള്ളുന്നത്.


You Must Read This: രണ്ട് നാള്‍മുമ്പ് വേട്ടക്കാരനെ കാണാന്‍ പോയപ്പോള്‍ ഈ തീക്കനല്‍ എവിടെയായിരുന്നു സര്‍; നടിയെ പിന്തുണച്ച സിദ്ദിഖിന്റെ ഇരട്ടത്താപ്പിനെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ


കഴിഞ്ഞ വര്‍ഷം ഡിഫ്ത്തീരിയ സ്ഥിരീകരിച്ച മലപ്പുറത്തെ താനാളൂര്‍ പഞ്ചായത്തില്‍ ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ചായിരുന്നു അപ്പോത്തിക്കിരികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന്, പുനര്‍ജനി എന്ന പേരില്‍ അവയവദാന ബോധവത്കരണക്യാമ്പയിന്‍, ജാലകം എന്ന പേരില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, എയ്ഡ്‌സ് ബോധവത്കരണക്യാമ്പയിന്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളും അപ്പോത്തിക്കരിക്ക് കീഴില്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി.