കോഴിക്കോട്: അപ്പോളോ ഗോള്‍ഡിന്റെ പുതിയ സംരംഭമായ ‘സെല്ല ഡയമണ്ട്‌സി’ ന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. മാവൂര്‍ റോഡിലെ സത്രാ ഗലേറിയനിലാണ് പുതിയ ഷോറും ആരംഭിക്കുന്നത്.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി വി ഗംഗാധരനാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പി മൂസ്സാഹാജി, സെല്ല ഡയമണ്ട് മാനേജിംഗ് ഡയറക്ടര്‍ സി പി മുഹമ്മദ്, റീജിയണല്‍ ഡയറക്ടര്‍മാരായ ആര്‍ നസിറുദ്ദീന്‍, സി പി ബഷീര്‍, ജനറല്‍മാനേജര്‍ നാസര്‍ ഇളമന, അസോസിയേറ്റ് ഡയറക്ടര്‍ സി പി നിസാര്‍, ഡി ജി എം സുരേഷ് പത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.