Categories

സൗദി പൗരന്‍മാരെ ലെയ്‌സണ്‍ ഓഫീസര്‍മാരായി നിയോഗിക്കണമെന്ന് ആവശ്യം

fokasa-new

റിയാദ്: കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് റിയാദിലെ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ സൗദി അറേബ്യ കത്ത് സമര്‍പ്പിച്ചു.

റിയാദിലെ ഇന്ത്യന്‍ എംബസിലും ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലെ ലെയ്‌സണ്‍ ഓഫീസര്‍മാരായി സൗദി പൗരന്‍മാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് സമര്‍പ്പിച്ചത്.

അറബിയിലും മറ്റും വേണ്ടത്ര പ്രാവിണ്യമില്ലാത്ത ഇന്ത്യന്‍ പൗരന്‍മാരെയാണ് നിലവില്‍ ലെയ്‌സണ്‍ ഓഫീസര്‍മാരായി പല സ്ഥലത്തും നിയമിക്കുന്നത്.

സൗദിയിലെ ലോക്കല്‍ ഗവര്‍ണ്‍മെന്റ് സംവിധാനത്തെ കുറിച്ചും പോലീസ് സ്‌റ്റേഷനുകളെ കുറിച്ചും മറ്റ് സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളെ കുറിച്ചും കൃത്യമായ വിവരം ലഭ്യമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

ഇത് ആവശ്യക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുന്ന ആളുകളുടെ പല ആവശ്യങ്ങളും വേണ്ടവിധം നിറവേറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

സൗദി പൗരന്‍മാര്‍ക്ക് നല്‍കാന്‍ പറ്റുന്നത്ര വിവരങ്ങള്‍ പല കാര്യത്തിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. അവിടുത്ത പ്രാദേശിക ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അവിടുത്തെ ചിട്ടകളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരാന്‍ സാധിക്കുകയുള്ളൂ.

ഈ സാഹചര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസിലും ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലെ ലെയ്‌സണ്‍ ഓഫീസര്‍മാരായി സൗദി പൗരന്‍മാരെ നിയോഗിക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Tagged with: