Categories

ഐ ഫോണ്‍ തകര്‍ക്കുന്നു: ആപ്പിളിന്റെ വരുമാനം കുതിക്കുന്നു

ന്യൂയോര്‍ക്ക്: കുതിച്ചു കയറുന്ന ഐ ഫോണ്‍ വില്‍പ്പന ആപ്പിളിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ വരുമാനം 70 ശതമാനം വര്‍ധിച്ച് 4.3 വില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഐ-ഫോണ്‍, ഐ-പാഡ്, മാക് കമ്പ്യൂട്ടര്‍ എന്നിവയുടെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധനവാണ് കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഇതില്‍ ഐ-ഫോണിന്റെ വരുമാനം മാത്രം 20.34 ബില്യണായി ഉയര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിലിതുവരെയായി 14.1 മില്യണ്‍ ഐ-ഫോണുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

91 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 3.89 മില്യണ്‍ മാക് കമ്പ്യൂട്ടറും 4.19 മില്യണ്‍ ഐ പാഡുമാണ് ഇതുവരെയായി വിറ്റഴിച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.