എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിന്റെ പുതിയ ഐ പാഡ് ഏപ്രില്‍ 27 ന് ഇന്ത്യയില്‍
എഡിറ്റര്‍
Tuesday 17th April 2012 3:27pm

ന്യൂദല്‍ഹി: ആപ്പിളിന്റെ പുതിയ ഐ.പാഡ് ഏപ്രില്‍ 27ന് ഇന്ത്യയിലെത്തും. കൊറിയ, ക്രൊയേഷ്യ, സൈപ്രസ്, ഗ്വാട്ടിമാല, മലേഷ്യ, പനാമി, ഉറഗ്വേ, വെനസ്വല, എല്‍ സാല്‍വഡോര്‍, സെന്റ് മാര്‍ടണ്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബ്രൂണൈ എന്നിവിടങ്ങളില്‍ ഒരാഴ്ച മുമ്പാണ് പുതിയ ഐ പാഡ് പുറത്തിറക്കിയത്.

രണ്ടാം ഘട്ട ലോഞ്ചിംഗില്‍ ഇന്ത്യയ്ക്ക് പുറമേ കൊളംബിയ, ഇസ്റ്റോണിയ, ഇസ്രായേല്‍, ലാറ്റ് വിയ, ലിത്വാനിയ, മൊണ്ടെന്‍ഗ്രോ, തായ്‌ലാന്റ് എന്നിവിടങ്ങളിലും ഐ.പാഡെത്തും.

പുതിയ ഐ.പാഡില്‍ ഐ.പാഡ് വൈഫൈയും വൈഫൈയ്‌ക്കൊപ്പം  4ജിയുമുള്ള മോഡലുകളുണ്ട്. 16 ജി.ബി, 32 ജി.ബി, 64 ജി.ബി മോഡലുകള്‍ ലഭ്യമാണ്. കൂട്ടത്തില്‍ വിലകുറഞ്ഞ 16 ജിബി വൈഫൈയ്ക്ക് 30,500 രൂപയാണ് വില.  32 ജി.ബി മോഡലിനും 36,500ഉം 64 ജി.ബിയ്ക്ക് 42,500മാണ് വില.

വൈഫൈ പ്ലസ് 4ജി മോഡലുകളുടെ വില 38,900ത്തില്‍ നിന്നാണ് തുടങ്ങുന്നത്. 32 ജി.ബിയ്ക്ക് 44,900വും 64 ജി.ബിയ്ക്ക് 50,900വുമാണ് വില.

റെറ്റിന ഡിസ്‌പ്ലെയാണ് പുതിയ ഐപാഡിന്റെ മറ്റൊരു പ്രത്യേകത.

Advertisement