എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിന്റെ പുതിയ ഐമാക് ഈ മാസം 30ന് ഇന്ത്യയില്‍; വില 85,900
എഡിറ്റര്‍
Wednesday 28th November 2012 3:03pm

ന്യൂദല്‍ഹി: ആപ്പിളിന്റെ പുതിയ ഐമാക് നവംബര്‍ 30 വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ആപ്പിളിന്റെ 21.5 ഇഞ്ച് ഐമാകാണ് ഇന്ത്യയില്‍ ലഭ്യമാവുക.

ആപ്പിളിന്റെ ഷോറൂമില്‍ നല്‍കുന്ന ഓഡറിനനുസരിച്ച് 21.5 ഇഞ്ച് ഐമാകും ആപ്പിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ബുക്ക് ചെയ്യുന്നതിനനുസരിച്ച് 27 ഇഞ്ച് ഐമാകും ലഭ്യമാകും. ഡിസംബര്‍ മുതല്‍ക്കാണ് സംവിധാനം നിലവില്‍ വരുന്നത്.

Ads By Google

പുതിയ ഐമാകില്‍ 8ജി.ബി 1600 മെഗാഹെട്‌സ് മെമ്മറി, 1 ടി.ബി ഹാര്‍ഡ് ഡ്രൈവ്, മൂന്നാം തലമുറയില്‍പ്പെട്ട ക്വാഡ്-കോര്‍ ഐ5 പ്രൊസസറിനെ ഐ7 കോര്‍ നവീകരിച്ചു, 60% വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വിഡ്യ ജിഫോഴ്‌സ് ഗ്രാഫിക്കല്‍ പ്രൊസസര്‍ എന്നിവ ഐമാകിന്റെ പ്രത്യേകതകളാണ്.

2.7 GHz ക്വാഡ്-കോര്‍ ഇന്റല്‍ കോര്‍ ഐ5നോടൊപ്പം ടര്‍ബോ ബൂസ്റ്റ് വേഗത 3.2GHz. വിഡ്യാ ജിഫോഴ്‌സ് GT 640 എം എന്നിവ 21.5 ഇഞ്ച് ഐമാകിന്റെ പ്രത്യേകതകളാണ്. 85.900 രൂപയാണ് ഇതിന്റെ വില.

2.9 GHz ക്വാഡ്-കോര്‍ ഇന്റല്‍ കോര്‍ ഐ5നോടൊപ്പം ടര്‍ബോ ബൂസ്റ്റ് വേഗത 3.6GHz. വിഡ്യാ ജിഫോഴ്‌സ് GTX 660 എം എന്നിവ 27 ഇഞ്ച് ഐമാകിന്റെ പ്രത്യേകതകളാണ്. ഇതിന് വില 122,900 രൂപയുമാണ്.

Advertisement