ന്യൂദല്‍ഹി: ആപ്പിളിന്റെ ഐഫോണ്‍ 5 ല്‍ ക്യാമറ ക്ലാരിറ്റി ഇല്ലെന്ന് ആപ്പിള്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോയില്‍ ചാരക്കളറിലുള്ള അടയാളം കണ്ടുവരുന്നതായാണ് പരാതി.

Subscribe Us:

ഫോട്ടോ എടുക്കുമ്പോള്‍ ലൈറ്റിന് ചുറ്റും ചാരക്കളറിലുള്ള വളയം പ്രത്യക്ഷപ്പെടുന്നു.

Ads By Google

ആപ്പിളിന്റെ മുമ്പുള്ള ഫോണുകള്‍ക്കൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.

ഐഫോണുകളുടെ ക്യാമറ വളരെ ചെറുതാണ്. എല്ലാ കാലത്തുമുള്ള ഐഫോണുകളുടെ ക്യാമറ ചെറുതാണ്. കൂടാതെ ലൈറ്റിന്റെ സഹായമില്ലാതെയാണ് ഇത്തരം ക്യാമറകള്‍ ഫോട്ടോ ക്യാപ്ച്വര്‍ ചെയ്യുന്നത്. ഇക്കാരണത്താല്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഐഫോണ്‍ 5നും സംഭവിച്ചതെന്ന് ആപ്പിള്‍ തങ്ങളുടെ വിശദീകരണത്തില്‍ വ്യക്തമാക്കി. പേരായ്മകളെല്ലാം പരിഹരിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.