എഡിറ്റര്‍
എഡിറ്റര്‍
വിരലടയാള വിദ്യയുമായി ആപ്പിള്‍
എഡിറ്റര്‍
Wednesday 27th November 2013 5:41pm

apple

ന്യൂദല്‍ഹി: വിരലടയാള വിദ്യയുമായി ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 5 എസ്. ടച്ച് സ്‌ക്രീന്‍ ഫോണുകളില്‍ മുഴുവന്‍ ഈ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് ആപ്പിള്‍ എന്നാണ് കേള്‍വി.

ഹോം ബട്ടണുപയോഗിച്ച് മെനുവിലെ വിവിധ ഓപ്ഷനുകളും വിവിധ ആപഌക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ പുതിയ ടെക്‌നോളജി നല്‍കുന്ന സൗകര്യം

ബ്ലാക്ക് ബെറി കെര്‍വ് ഫോണുകളിലെ പോലെ ഹോം ബട്ടണ്‍ ട്രാക്ക് പാഡായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ പകര്‍പ്പവകാശത്തിനായി ആപ്പിള്‍ ശ്രമം നടത്തുന്നുണ്ടെന്നും വാര്‍ത്തയുണ്ട്. ഈ സാങ്കേതിക വിദ്യ പിന്നീട് ഫിംഗര്‍ പ്രിന്റ് സ്‌കാനറാക്കി  മാറ്റാം.

ഹോം ബട്ടണില്‍ അമര്‍ത്തിക്കൊണ്ട് തന്നെ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നീങ്ങാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗെയിം കളിക്കാനും ഹോം ബട്ടണ്‍  മാത്രം മതിയാവും.

വലിയ സ്‌ക്രീനോട് കൂടിയ ഐ ഫോണുകളിലാണ് ഫിംഗര്‍ പ്രിന്റ് ടെക്‌നോളജി ആദ്യം പരീക്ഷിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ സുരക്ഷ ആവശ്യമായ തിരഞ്ഞെടുക്കപ്പെട്ട ഓപ്ഷനുകളില്‍ മാത്രമേ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉണ്ടാവൂ.

Advertisement