എഡിറ്റര്‍
എഡിറ്റര്‍
പേറ്റന്റ് ലംഘനം: സാംസങ് ആപ്പിളിന് 1 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് വിധി
എഡിറ്റര്‍
Saturday 25th August 2012 10:03am

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍-സാംസങ് പേറ്റന്റ് യുദ്ധത്തില്‍ ആപ്പിളിന് ജയം. സാംസങ് ആപ്പിളിന് 1 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

Ads By Google

ആപ്പിളിനെതിരായ സാംസങ്ങിന്റെ വാദങ്ങളെ കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ ജൂറി തള്ളി. ഐഫോണും, ഐപാഡും നിയമവിരുദ്ധമായി കോപ്പി ചെയ്‌തെന്ന് പറഞ്ഞാണ് സാംസങ്ങിനെതിരെ ആപ്പിള്‍ പരാതി നല്‍കിയത്.

ആപ്പിള്‍ പരാതിപ്പെട്ടതുപോലെ സാംസങ് പാറ്റന്റ് ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതായി ജൂറി നിരീക്ഷിച്ചു. ഗ്യാലക്‌സി, ഗ്യാലക്‌സി 10 ടാബ്ലറ്റുകളുള്‍പ്പെടെയുള്ള സാംസങ്ങിന്റെ പല ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെയും പേറ്റന്റിനെ ഈ വിധി ബാധിക്കും.

Advertisement