എഡിറ്റര്‍
എഡിറ്റര്‍
സാംസങ്ങിന്റെ എട്ടോളം മോഡലുകള്‍ നിരോധിക്കണമെന്ന് ആപ്പിള്‍
എഡിറ്റര്‍
Wednesday 29th August 2012 12:00am

സാംസങ്ങിന്റെ ഗാലക്‌സി മോഡല്‍ ഉള്‍പ്പെടെയുള്ള എട്ട് മോഡലുകള്‍ പിന്‍വലിക്കണമെന്ന് ആപ്പിള്‍. പേറ്റന്റ് ലംഘനത്തെ തുടര്‍ന്ന് ആപ്പിളിന് സാംസങ് 105 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കാലിഫോര്‍ണിയ സാന്‍ജാസ് കോടതി കഴിഞ്ഞാഴ്ച്ച ഉത്തരവിട്ടതിന് പുറകേയാണ് ആപ്പിളിന്റെ പുതിയ ആവശ്യം.

Ads By Google

ഗാലക്‌സി എസ് 4ജി, ഗാലക്‌സി എസ് 2 എടിആന്‍ഡ്ടി, ഗാലക്‌സി എസ് 2, ഗാലക്‌സി എസ് 2 ടി മോഡല്‍, ഗാലക്‌സി എസ് 2 എപിക് 4ജി, ഗാലക്‌സി എസ് ഷോകേസ്, ഡ്രോയിഡ് ചാര്‍ജ്, ഗാലക്‌സി പ്രിവെയില്‍ എന്നീ മോഡലുകള്‍ നിരോധിക്കണമെന്നാണ് ആപ്പിളിന്റെ ആവശ്യം.

പേറ്റന്റ് ലംഘിച്ചതിന്റെ പേരില്‍ ഗാലക്‌സി ടാബ് 10.1 അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്നും നേരത്തേ പിന്‍വലിച്ചിരുന്നു.

അടുത്തമാസം 20 നാണ് ആപ്പിളിന്റെ ആവശ്യം കോടതി പരിഗണിക്കുക. അതേസമയം, തങ്ങള്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയം അനുവദിച്ചില്ലന്നാണ് സാംസങ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സുപ്രീം കോടതിയെ സമീപിക്കാനും സാംസങ് തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ വയര്‍ലെസ് വിദ്യ ആപ്പിള്‍ കോപ്പിയടിച്ചതായും സാംസങ് ആരോപിക്കുന്നു.

പുതിയ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പേറ്റന്റ് സംവിധാനം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ പേറ്റന്റുകള്‍ സ്വന്തമാക്കാനും കേസുകള്‍ നല്‍കാനും കോടിക്കണക്കിന് രൂപയാണ് സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ ഇന്ന് ചിലവഴിക്കുന്നത്.

Advertisement