എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിച്ചു
എഡിറ്റര്‍
Wednesday 24th October 2012 9:50am

കാലിഫോര്‍ണിയ: കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിളിന്റെ ഏറ്റവും ചെറിയ ടാബ്‌ലറ്റായ ‘ഐപാഡ് മിനി’ അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങിലാണ് ടാബ്‌ലറ്റ് അവതരിപ്പിച്ചത്. 7.9 ഇഞ്ച് വലിപ്പമാണ് ടാബ്‌ലറ്റിനുള്ളത്.

Ads By Google

ആപ്പിള്‍ 2007 ല്‍ അവതരിപ്പിച്ച ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം മൂന്നര ഇഞ്ചായിരുന്നു. പിന്നീട് അടുത്തിടെ ഇറങ്ങിയ ഐഫോണ്‍ 5 ലൂടെയാണ് അത് നാലിഞ്ചാക്കി മാറ്റിയത്. അതുപോലെ, 2010 ല്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ല്‍ നിന്ന് 7.9 ഇഞ്ചാക്കി കുറച്ചിരിക്കുകയാണ് ഐപാഡ് മിനിയില്‍.

7.2 മില്ലീമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. നവംബര്‍ രണ്ടിന് അത് ബ്രിട്ടീഷ് വിപണിയിലെത്തും. അടിസ്ഥാന മോഡലിന് ബ്രിട്ടനില്‍ 329 ഡോളര്‍ (ഏതാണ്ട് 18000 രൂപ) ആയിരിക്കും വില.

വൈഫൈ മാത്രമുള്ള അടിസ്ഥാന മോഡലിന്റെ സ്‌റ്റോറേജ് ശേഷി 16 ജിബി ആയിരിക്കും. വൈഫൈ കണക്ടിവിറ്റി മാത്രമുള്ള 32 ജിബി ഐപാഡ് മിനിക്ക് 558 ഡോളറും (ഏതാണ്ട് 30,000 രൂപ), 64 ജിബി മോഡലിന് 686 ഡോളറും (37,000 രൂപ) ആയിരിക്കും വില.

കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ മൂന്നാംതലമുറ ഐപാഡിനെ അപേക്ഷിച്ച്, ഐപാഡ് മിനിക്ക് 23 ശതമാനം കനവും 53 ശതമാനം ഭാരവും കുറവാണെന്ന് ആപ്പിളിന്റെ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അറിയിച്ചു.

Advertisement