എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐഫോണ്‍ 5 സെപ്റ്റംബര്‍ 12 ന്
എഡിറ്റര്‍
Wednesday 5th September 2012 11:17am

സാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണ്‍ 5 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങുമെന്ന് ആപ്പിള്‍ അറിയിച്ചു. സെപ്റ്റംബര്‍ 12 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഐഫോണ്‍ 5 അവതരിപ്പിക്കുക.

ഇതാദ്യമായാണ് ഐഫോണ്‍ 5 ന്റെ ഔദ്യോഗിക പ്രഖ്യാപനം ആപ്പിള്‍ നടത്തുന്നത്.

Ads By Google

2007 ലാണ് ആപ്പിള്‍ ആദ്യമായി സ്മാര്‍ട്‌ഫോണ്‍ രംഗത്തെത്തുന്നത്. പേറ്റന്റ് യുദ്ധത്തിനൊടുവില്‍ സാംസങ്ങുമായി വിപണിയില്‍ ഏറ്റുമുട്ടാന്‍ തയ്യാറായാണ് ആപ്പിള്‍ എത്തുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോ യെര്‍ബ ബ്യൂന സെന്ററില്‍ നടക്കുന്ന ചടങ്ങിലാണ് ഐഫോണ് 5 മായി ആപ്പിള്‍ എത്തുക.

അതേസമയം, ഐഫോണ്‍ 5 ന്റെ കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനായി സെപ്റ്റംബര്‍ 12 വരെ കാത്തിരിക്കണമെന്നാണ് ആപ്പിള്‍ പറയുന്നത്.

Advertisement