സാന്‍ഫ്രാന്‍സിസ്‌കോ: കംപ്യൂട്ടര്‍ വിപണിയില്‍ ടാബ്‌ലറ്റുകളാണ് ഇപ്പാള്‍ താരം. ആപ്പിളിന്റെയും സാസംങ്ങിന്റെയും ടാബ്‌ലറ്റുകള്‍ വലിയ അളവിലാണ് വിറ്റുപോകുന്നത്. ടാബ് ലറ്റ് വിപണി കൈയ്യടക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കമ്പനികള്‍ തമ്മില്‍ മത്സരം. ഹിറ്റായ തങ്ങളുടെ ടാബ്‌ലറ്റ് വിപണി കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് ആപ്പിള്‍. ഒരു കുഞ്ഞന്‍ ടാബ്‌ലറ്റിന്റെ നിര്‍മ്മാണത്തിനുള്ള പരിശ്രമത്തിലാണ് ആപ്പിള്‍ ഇപ്പോള്‍.

ഇതിനായി ഏഷ്യയിലെ ഉപകരണ വിതരണക്കാരുമായി യോജിച്ചു പ്രവര്‍ത്തിച്ച് ടാബ് ലറ്റിന്റെ പുതിയ വേര്‍ഷന്‍ പരീക്ഷിക്കാനാണ് ആപ്പിള്‍ തിരുമാനിച്ചിരിക്കുന്നത്. യു.എസ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

8 ഇഞ്ച് വലിപ്പത്തിലാണ് പുതിയ ടാബ്‌ലറ്റ് ഡിസൈന്‍ ചെയ്യുന്നത്. മാര്‍ച്ചില്‍ ഇത് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. നിലവിലെ ഐ പാഡ്2 ന്റെ അതേ പ്രത്യേകതകളെല്ലാം ഇതിനുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാംസങ്ങുമായും ആമസോണുമായും മാര്‍ക്കറ്റില്‍ പുതിയ ടാബ്‌ലറ്റ് മുന്‍നിര്‍ത്തി പോരാടാനാകുമെന്നാണ് ആപ്പളിന്റെ വിശ്വാസം. 2011ല്‍ 68.3 ശതമാനം ഉണ്ടായിരുന്ന ആപ്പിളിന്റെ ആഗോള വിപണിയിലെ ഷെയര്‍ 61.5 ശതമാനമായി കുറഞ്ഞിരുന്നു.

Malayalam News

Kerala News In English