ന്യൂയോര്‍ക്ക്: പേറ്റന്റ് യുദ്ധത്തില്‍ സാംസങ് ഇലക്ട്രോണിക് ലിമിറ്റഡിനെതിരെ വിജയം നേടിയ ആപ്പിള്‍ സാംസങ്ങിന്റെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്ത്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 3 ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്കെതിരെയാണ് ആപ്പിള്‍ പരാതി നല്‍കിയിരിക്കുന്നത്.

Ads By Google

ഫെബ്രുവരിയില്‍ പാറ്റന്റ് ലംഘിച്ചെന്നാരോപിച്ച് സാംസങ്ങിന്റെ 17 ഉല്പന്നങ്ങള്‍ക്കെതിരെ ആപ്പിള്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച സാംസങ്ങിന്റെ നാല് ഉത്പന്നങ്ങള്‍ക്കെതിരെ കൂടി സാന്‍ ജോസ് ഫെഡറല്‍ കോടതിയില്‍ ആപ്പിള്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഐ ഫോണിന്റെയും ഐ പാഡിന്റെയും പേറ്റന്റ് ലംഘിച്ചെന്നാരോപിച്ച് സാംസങ്ങിനെതിരെ നല്‍കിയ പരാതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആപ്പിളിനനുകൂലമായ വിധി വന്നിരുന്നു. 1.05 ബില്യണ്‍ യു.എസ് ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേറ്റന്റ് പരാതികളുമായി ആപ്പിള്‍ മുന്നോട്ടുവന്നിരിക്കുന്നത്.