ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ ഓഹരിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഇടിഞ്ഞതും യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയും മൂലം പല പ്രമുഖ കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞത് ആപ്പിളിന് സഹായകമായി.

നിലവില്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ എക്‌സണ്‍ മൊബീലിനെ പിന്‍തള്ളാന്‍ ആപ്പിളിന് 16000 ഡോളറിന്റെ വര്‍ദ്ധനകൂടി മതി. എണ്ണ കമ്പനിയാണ് എക്‌സണ്‍.