എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍- സാംസങ് യുദ്ധവുമായി ആന്‍ഡ്രോയിഡിന് ബന്ധമില്ല
എഡിറ്റര്‍
Thursday 30th August 2012 1:13pm

ന്യൂയോര്‍ക്ക്: ആപ്പിളും സാംസങ്ങുമായി പല പ്രശ്‌നങ്ങളുമുണ്ടാകും. അതൊന്നുമായി ആന്‍ഡ്രോയിഡിന് യാതൊരു ബന്ധവുമില്ലെന്നാണ് ആന്‍ഡ്രോയിഡ് നിര്‍മാതാക്കളായ ഗൂഗിള്‍ പറയുന്നത്.

Ads By Google

ആപ്പിളിന്റേയും സാംസങ്ങിന്റേയും പേറ്റന്റ് യുദ്ധത്തില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഗൂഗിള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

മൊബൈല്‍ ബിസിനസ്സ് വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ കമ്പനികള്‍ അനുദിനം വന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ആന്‍ഡ്രോയിഡ് ആപ്പിളിനും സാംസങ്ങിനും മാത്രമുള്ളതല്ലെന്നുമാണ് ഗൂഗിള്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പേറ്റന്റ് യുദ്ധത്തില്‍ ആപ്പിള്‍ 1 ബില്യണ്‍ ഡോളര്‍ സാംസങ്ങില്‍ നിന്നും സ്വന്തമാക്കിയത്. തങ്ങളുടെ പേറ്റന്റ് സാംസങ് കോപ്പിയടിച്ചെന്ന ആപ്പിളിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Advertisement