എഡിറ്റര്‍
എഡിറ്റര്‍
ബൈബാക്ക് സ്‌കീമിലൂടെ ഐഫോണ്‍ 5സിയിലും ഐഫോണ്‍ 4എസിലും 13000രൂപ ഓഫ് വാഗ്ദാനം ചെയ്ത് ആപ്പിള്‍
എഡിറ്റര്‍
Saturday 16th November 2013 8:50pm

apple

ഐഫോണ്‍ 5സിയിയുടെയും ഐഫോണ്‍ 5എസിന്റെയും വില്‍പ്പന അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ശനിയാഴ്ച്ചയോടെ ഇന്ത്യയില്‍ ആരംഭിക്കുന്ന ബൈബാക്ക് എന്ന പദ്ധതിയിലൂടെ വന്‍വില്‍പ്പനയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

പഴയ സ്മാര്‍ട്‌ഫോണിന് 13000 രൂപയുടെ എക്‌സ്‌ചേഞ്ച് വിലയാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. മൂംബൈയിലെ റീടെയിലര്‍ മനീഷ് ഖാത്രിയുടെ ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വന്നത്.

ഐഫോണ്‍ 5സിയുടെയും ഐഫോണ്‍ 4എസിന്റെയും ചില ചിത്രങ്ങളും ഖാത്രി പുറത്ത് വിട്ടിട്ടുണ്ട്. ചില ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങളും പട്ടികയിലുണ്ട്.

ബ്ലാക്‌ബെറി Z10, ബ്ലാക്ക്‌ബെറി Q10, HTC വണ്‍ ഡ്വല്‍ സിം, HTC വണ്‍ മിനി, HTC ഡിസയര്‍100, നോക്കിയ ലൂമിയ 925, സാംസങ് ഗാലക്‌സി എസ്4, സാംസങ് ഗാലക്‌സി എസ്3, സാംസങ് ഗാലക്‌സി നോട്2, സാംസങ് ഗാലക്‌സി എസ്4 മിനി, സാംസങ് ഗാലക്‌സി മെഗാ 5.8, സാംസങ് ഗാലക്‌സി മെഗാ 6.3, സോണി എക്‌സ്പീരിയ Z, സോണി എക്‌സ്പീരിയZ1, സോണി എക്‌സ്പീരിയ Z അള്‍ട്രാ, സോണി എക്‌സ്പീരിയ ZR, സോണി എക്‌സ്പീരിയ C തുടങ്ങിയവയാണ് ബൈബാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്‌ഫോണുകള്‍.

8ജി.ബി യുടെയും 16 ജി.ബിയുടെയും ആപ്പിള്‍ ഐഫോണ്‍ 4 ഉം പ്രസ്തുത ലിസ്റ്റിലുണ്ട്.ഇന്ത്യയിലും മറ്റ് വിപണികളിലും ഐഫോണ്‍5സി വളരെ ചിലവേറിയതാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ഇന്ത്യയില്‍ 32ജി.ബി യുടെ ഐഫോണ്‍ 5സി 53,500 രൂപയ്ക്കും 16 ജി.ബി യുടെ ഐഫോണ്‍ 5സി 41,900 രൂപയ്ക്കുമാണ്  വില്‍ക്കപ്പെടുന്നത്.

ഐഫോണ്‍ 4S 8ജി.ബി എല്ലാ ടാക്‌സുകളും കഴിഞ്ഞ് 31,500 രൂപയ്ക്ക് ലഭ്യമാണ്. നവംബര്‍ ഒന്നിനാണ് ആപ്പിള്‍ ഐഫോണ്‍ 5എസും ആപ്പിള്‍ ഐഫോണ്‍ 5സിയും ഇന്ത്യന്‍ വിപണിയിലെത്തിയത്.

Advertisement