ലണ്ടന്‍: ആപ്പിള്‍ ഐഫോണ്‍ മാജിക് ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്‍പനയാണ് ഐഫോണ്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ കേള്‍ക്കുന്നു ആപ്പിളാണത്രേ ലണ്ടനിലെ ഏറ്റവും കൂള്‍ ബ്രാന്റെന്ന്.

പ്രമുഖ കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

Ads By Google

യൂട്യൂബാണ് രണ്ടാം സ്ഥാനത്തുള്ളത്. ട്വിറ്റര്‍ മൂന്നാം സ്ഥാനത്തും ഗൂഗിള്‍ നാലാം സ്ഥാനത്തുമാണ് ഉള്ളത്.

ഐഫോണ്‍ 5 ന്റെ രംഗപ്രവേശനമാണ് ഇംഗ്ലീഷുകാര്‍ക്കിടയില്‍ ആപ്പിളിനെ പ്രിയ്യപ്പെട്ട ബ്രാന്റാക്കി മാറ്റിയത്. ഐഫോണ്‍ 5 ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ലണ്ടനില്‍ നിന്ന് തന്നെയാണ്.

ഇതൊക്കെ കേട്ടിട്ട് വര്‍ഗശത്രുവായ സാംസങ്ങിന് സഹിക്കുന്നുണ്ടോ ആവോ..