Administrator
Administrator
വോയ്‌സ് ടെകുമായി ഐ ഫോണ്‍4 എസ് അവതരിച്ചു
Administrator
Tuesday 4th October 2011 7:00pm

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും പുതിയ സവിശേഷതയായ വോയ്‌സ് കണ്‍ട്രോള്‍ സവിശേഷത കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍ ഐ ഫോണ്‍4 എസ് പുറത്തിറങ്ങി. ഐ ഫോണ്‍4 എസ് ലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് ഉപയോക്താവിന് എണ്ണമറ്റ സേവനങ്ങളാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്.

ശബ്ദം ഉപയോഗിച്ച് ഇ-മെയിലുകളും മെസ്സേജുകളും അയക്കാം, വെബില്‍ സെര്‍ച്ച് ചെയ്യാനും കലണ്ടര്‍ എന്‍ട്രികള്‍ സെറ്റ് ചെയ്യാനും കഴിയും. ശബ്ദം ഉപയോഗിച്ച് കോള്‍ ചെയ്യാനും ഗാനങ്ങള്‍ തിരഞെടുക്കാനുമുള്ള സംവിധാനം ഇതിന് മുന്‍പ് തന്നെ ആപ്പിള്‍ ഐ ഫോണുകളില്‍ ഒരുക്കിയതാണ്.

സ്റ്റാര്‍ ടെക് എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ ഉപയോഗിച്ച വോയ്‌സ് ടെക്‌നോളജിയോട് സാമ്യമുള്ളതാണ് തങ്ങള്‍ ഐ ഫോണ്‍4 എസില്‍ അവതരിപ്പിച്ചതെന്ന് ആപ്പിളില്‍ ശബ്ദം തിരിച്ചറിയുന്ന (speech-recogni-tion) സംവിധാനം വികസിപ്പിച്ചെടുത്ത ലാരി മാര്‍ക്കസ് പറഞ്ഞു. ഗൂഗിളും ആപ്പിളും തമ്മില്‍ ഇപ്പോള്‍ വലിയ മത്സരം നടക്കുന്നത് വോയ്‌സ് ടെക്‌നോളജിയിലാണ്.

ഡ്യുവല്‍ കോര്‍ പ്രൊസസ്സറുള്ള ആപ്പിളിന്റെ ആദ്യ ഫോണാണിത്. ഐഫോണിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വേര്‍ഷനായ ഐ.ഒ.എസ്5 ലാണിത് പ്രവര്‍ത്തിക്കുന്നത്.

Advertisement