എഡിറ്റര്‍
എഡിറ്റര്‍
ബ്രസിലീല്‍ ആപ്പിളിന് ഐഫോണ്‍ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല
എഡിറ്റര്‍
Thursday 7th February 2013 12:35pm

ബ്രസീല്‍: ബ്രസീല്‍ വിപണിയില്‍ ആപ്പിളിന് തങ്ങളുടെ ഐഫോണ്‍ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ബ്രസീല്‍ വിപണിയില്‍ മറ്റൊരു പ്രാദേശിക കമ്പനിയാണ് ഈ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതിനുള്ള കാരണം.

Ads By Google

എന്നാല്‍ ബ്രസീലില്‍ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കുന്നതിനായി ആപ്പിളിന് കോടതിയെ സമീപിക്കാമെന്നാണ് അറിയുന്നത്.

ഗ്രേഡിയന്റേ ഇലക്ട്രോണിക്ക എന്ന ഇലക്ട്രോണിക്ക് ഉത്പന്ന നിര്‍മാതാക്കള്‍ 2000ത്തില്‍ തന്നെ ഐഫോണ്‍ ട്രേഡ്്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയത്.

എന്നാല്‍, ട്രേഡ്മാര്‍ക്ക് പ്രശ്‌നം സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ വിപണിയായ ബ്രസീലില്‍ ആപ്പിളിന് തങ്ങളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തത് ഒരു തിരിച്ചടി തന്നെയാണ്.

സ്മാര്‍ട്ട് വിപണികളില്‍ ബ്രസീല്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന അവസരമാണ് ഇത്. എന്നാല്‍, ട്രേഡ്മാര്‍ക്ക് പ്രശ്‌നം സംബന്ധിച്ച് ആപ്പിള്‍ ഉടന്‍ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement