എഡിറ്റര്‍
എഡിറ്റര്‍
പേറ്റന്റ് യുദ്ധത്തില്‍ ആപ്പിളിനെ തോല്‍പ്പിച്ച് സാംസങ്‌
എഡിറ്റര്‍
Friday 31st August 2012 12:51pm

ടോക്യോ: പേറ്റന്റ് യുദ്ധത്തില്‍ ഇത്തവണ വിജയം സാംസങ്ങിന്. ടോക്യോ കോടതിയാണ് ആപ്പിളിനെതിരെ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പേറ്റന്റ് സാംസങ് കോപ്പിയടിച്ചെന്ന ആപ്പിളിന്റെ ആരോപണം ടോക്യോ കോടതി തള്ളി. ആപ്പിളിന്റെ പേറ്റന്റ് സാംസങ് പകര്‍ത്തിയിട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

Ads By Google

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ്ങിനോട് ആപ്പിളിന് നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് കോടതി വിധിച്ചതിന് ഒരാഴ്ച്ച ശേഷമാണ് ടോക്യോ കോടതിയുടെ വിധി എന്നതും ശ്രദ്ധേയമാണ്. ആപ്പിള്‍ ഐഫോണിന്റെ കീ ഫീച്ചേര്‍സ് സാംസങ് കോപ്പിയടിച്ചെന്നായിരുന്നു ആപ്പിളിന്റെ വാദം.

1.05 ബില്യണ്‍ ഡോളറാണ് പേറ്റന്റ് ലംഘനത്തിലൂടെ സാംസങ്ങില്‍ നിന്നും ആപ്പിളിന് ലഭിച്ചത്. തുടര്‍ന്ന് സാംസങ്ങിന്റെ എട്ടോളം ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനും ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement