എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിന്റെ പുത്തന്‍ ഐപാഡുകള്‍ വിപണിയില്‍
എഡിറ്റര്‍
Friday 27th April 2012 4:03pm


ന്യൂദല്‍ഹി: ആപ്പിളിന്റെ പുതിയ ഐപാഡ് ടാബ്ലറ്റ് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തി. 30,500 രൂപ മുതലാണ് ടാബ്ലറ്റിന്റെ വില തുടങ്ങുന്നത്. പതിനാറ് ജിബിയുള്ള ബേസ് മോഡല്‍ കറുപ്പ് നിറത്തിലും വെളുത്ത നിറത്തിലും ലഭിക്കും. ഐപാഡ് വൈഫൈ 4ജി മോഡലിന് 38,900 രൂപയാണ് വില.

പുതിയ ഐപാഡില്‍ പുതിയ റെറ്റീന ഡിസ്‌പ്ലേയാണുള്ളത്. 2048xഃ1536 പിക്‌സല്‍ റെസലൂഷനും 5മെഗാപിക്‌സല്‍ ക്യാമറയും 1080പി എച്ഡി വീഡിയോയും ഇതിന്റെ പ്രത്യേകതയാണ്. പൂതിയ ഐപാഡിന് നിരവധി പുത്തന്‍ ഫീച്ചറുകളുമുണ്ട്. ക്യാമറയിലെ ഫോട്ടോകള്‍ ഫോട്ടോസ്ട്രീമില്‍ നിന്നും മായ്ക്കാനുള്ള സംവിധാനവും ഇംഗ്ലീഷ്‌നു പുറമെ ഫ്രഞ്ച്, ജെര്‍മന്‍, ജപ്പാനീസ് എന്നീ ഭാഷകളും സപ്പോര്‍ട്ട് ചെയ്യും. മാത്രവുമല്ല മൈക്രോഫോണ് കീപാഡിനോട് ചേര്‍ത്തു വച്ച് ടൈപ് ചെയ്യുവാനുള്ളത് പറഞ്ഞാല്‍ മാത്രം മതി. ഐപാഡ് ശബ്ദത്തെ കണ്‍വേര്‍ട്ട് ചെയ്ത് അക്ഷരങ്ങളിലേക്ക് മാറ്റിയെടുക്കും. ആപ്പിളിന്റെ ഐപാഡ് 2ന് വില കുറച്ചതായും കമ്പനി വക്താക്കള്‍ അറിയിച്ചു.

Advertisement