എഡിറ്റര്‍
എഡിറ്റര്‍
‘കാര്‍പ്ലേ’യുമായി ആപ്പിള്‍: ഇനി സ്റ്റിയറിംഗില്‍ നിന്ന് ടച്ച് വിടാതെ ഐഫോണ്‍ ഉപയോഗിക്കാം
എഡിറ്റര്‍
Tuesday 4th March 2014 12:01pm

apple-play

ഇനി വാഹനമോടിക്കുമ്പോള്‍ സ്റ്റിയറിംഗില്‍ നിന്ന് ടച്ച് വിടാതെ തന്നെ നിങ്ങളുടെ ഐഫോണ്‍ ഉപയോഗിക്കാനാവും. ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ ഫോണ്‍ ചെയ്യാനും, വോയ്‌സ്‌മെയ്ല്‍ സ്വീകരിക്കാനും എല്ലാം ഇനി ഐഫോണിനോട് ഒരു വാക്ക് പറഞ്ഞാല്‍ മതി. ഫോണ്‍ കയ്യിലെടുക്കുകയേ വേണ്ട.

‘കാര്‍ പ്ലേ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ടെക്‌നോളജി ആപ്പിളിന്റെ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റവുമായി ചേര്‍ന്നാണ് ഇത് സാദ്ധ്യമാക്കുന്നത്.

ബ്ലൂടൂത്ത് ടെക്‌നോളജി നേരത്തെ തന്നെ വാഹനങ്ങളില്‍ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും ഐഫോണിന്റെ ഫങ്ഷനോട് കൂടിയ ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച ഡിസ്‌പ്ലേയും സ്പീക്കര്‍ സിസ്റ്റവും ഇതാദ്യമായാണ്.

മാപ്പുകള്‍ ഉപയോഗിക്കാനും മ്യൂസിക് കേള്‍ക്കാനും എല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താം. മെസ്സേജുകള്‍ വായിക്കാനും റിപ്ലേ ചെയ്യാനും ആപ്പിളിന്റെ തന്നെ വോയ്‌സ് ആക്റ്റിവേറ്റഡ് സിരി സോഫ്റ്റ് വെയറിലൂടെയും സാധ്യമാകും.

ഒരു കാര്‍ സ്റ്റീരിയോ ഉപയോഗിക്കുന്ന പോലെ ഐഫോണും ഉപയോഗിക്കാമെന്നതാണ് ഇതിന്റ പ്രത്യേകത.

പ്രമുഖ ബ്രാന്റഡ് കാറുകളിലെല്ലാം ഈ സംവിധാനം ലഭ്യമാകുമെന്ന് ആപ്പിള്‍ കമ്പനി വ്യക്തമാക്കി.

Advertisement