എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്: ഫോര്‍ബ്‌സ്
എഡിറ്റര്‍
Tuesday 26th November 2013 9:24pm

apple-2

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ആപ്പിള്‍ ആണെന്ന് ഫോര്‍ബ്‌സ്.

മൈക്രോസോഫ്റ്റ്, കൊക്കകോള, ഐ.ബി.എം, ഗൂഗിള്‍ എന്നിവയാണ് മറ്റ് നിലവാരമുള്ള ബ്രാന്‍ഡുകള്‍.

ഫോര്‍ബ്‌സ് മാഗസിന്റെ ലിസ്റ്റിലാണ് ആപ്പിള്‍ ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്.

ആപ്പിള്‍ ഏറ്റവും ശക്തമായ ഒരു സംരംഭമായി ഉയര്‍ന്ന് വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആപ്പിളിന് മികച്ച നിലവാരത്തിലെത്താന്‍ കഴിഞ്ഞു.

മറ്റേത് ബ്രാന്‍ഡിനേക്കാളും രണ്ടിരട്ടി അധികമാണ് ആപ്പിളിന്റെ മൂല്യം- ഫോര്‍ബ്‌സ് അറിയിച്ചു.

അതേ സമയം മൈക്രോസോഫ്റ്റ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ അതേ സ്റ്റാറ്റസ് തന്നെ തുടരുകയാണെന്നും, മൈക്രോസോഫ്റ്റിന്റെ വളര്‍ച്ച നേരിയ തോതിലായി മാറിയിട്ടുണ്ടെന്നും ഫോര്‍ബ്‌സ് പറഞ്ഞു.

മികച്ച പ്രകടനവുമായി സാംസങ് ഒമ്പതാം സ്ഥാനത്തെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് സാംസങിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്നാണ് തെളിയിക്കുന്നത്.

Advertisement