എഡിറ്റര്‍
എഡിറ്റര്‍
താങ്ങാവുന്ന വിലയുമായി ‘ആപ്പിള്‍ ഐ ഫോണ്‍ 4’ വീണ്ടും വിപണിയില്‍
എഡിറ്റര്‍
Wednesday 15th January 2014 3:22pm

apple-iphone-4

മുംബൈ: 15,000 രൂപയ്ക്കും 20,000 രൂപയ്ക്കുമിടയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഫോണ്‍ 4 സ്മാര്‍ട്ട് ഫോണിന്റെ 8 ജി.ബി പതിപ്പ് ആപ്പിള്‍ വീണ്ടും ഇറക്കുന്നു.

വിപണിയില്‍ വിഹിതം ഉയര്‍ത്തുന്നതിനായി പുറത്തിറക്കുന്ന പുതിയ പദ്ധതി, ബൈ ബാക്ക്- ഇ.എം.ഐ സ്‌കീമുകളിലൂടെ ഏതാണ്ട് 15,000 രൂപയ്ക്കായിരിക്കും കൈകളിലെത്തുക.

ഇടത്തരം വിപണയില്‍ സാംസങ്ങില്‍ നിന്നുള്ള കടുത്ത മത്സരം നേരിടുന്നതിനായാണ് കമ്പനി പരിഷ്‌കരിച്ച ഐ ഫോണ്‍ 4 അവതരിപ്പിക്കുന്നത്. 15,000-20,000 എന്നീ വിലകളിലുള്ള വിപണിയാണ് ഇടത്തരം വിപണിയായി അറിയപ്പെടുന്നത്.  നേരത്തെ 26,500 രൂപയായിരുന്നു ഐ ഫോണ്‍ 4 വില.

മൂന്നു വര്‍ഷം മുമ്പ് വിപണിയിലിറക്കിയ ഐ ഫോണ്‍ 4 കഴിഞ്ഞ സപ്തംബറോടെ ഉല്‍പാദനം നിര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ 4 എസ്,5 സി, 5 എസ് എന്നീ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. 5 എസ്സിന് 53,500 രൂപയാണ് വില.

Advertisement