എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐഫോണ്‍ 5 ഡിസംബറില്‍ ഇന്ത്യയിലെത്തും
എഡിറ്റര്‍
Friday 14th September 2012 12:33pm

ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 5 നായി ഇന്ത്യക്കാര്‍ ഡിസംബര്‍ വരെ കാത്തിരിക്കണം.

ഐഫോണ്‍ 5 ന്റെ മൂന്നാം ബാച്ചിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, കാനഡ, യു.എസ്, ജര്‍മനി, എന്നീ രാജ്യങ്ങളാണ് ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടാമത്തെ ബാച്ചില്‍ ആസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, തുടങ്ങിയ രാജ്യങ്ങളാണ്  ഉള്‍പ്പെട്ടിരിക്കുന്നത്.

Ads By Google

സെപ്റ്റംബര്‍ 12 നാണ് ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ അഞ്ചാമനായ ഐഫോണ്‍ 5 പുറത്തിറങ്ങിയത്. നൂറോളം രാജ്യങ്ങളിലാണ് ഐഫോണ്‍ 5 ലഭ്യമാകുക.

ഐഫോണ്‍ 5 ന്റെ മുന്‍ഗാമിയായിരുന്ന ഐഫോണ്‍ 4എസ് 2011 നവംബര്‍ 25 നായിരുന്നു ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

Advertisement