ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണിന് സെപ്റ്റംബര്‍ 21 വരെ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ട്. നേരത്തേ സെപ്റ്റംബര്‍ 12 ന് എത്തുമെന്നായിരുന്നു  ആപ്പിള്‍ അറിയിച്ചിരുന്നത്.

എന്നാല്‍ പ്രമുഖ വെബ്‌സൈറ്റായ GottaBeMobile ലിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ആപ്പിളുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത അറിയിച്ചതെന്നും സൈറ്റ് പറയുന്നു.

Ads By Google

സെപ്റ്റംബര്‍ 12 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഐഫോണ്‍ 5 അവതരിപ്പിക്കുമെന്നായിരുന്നു ആപ്പിള്‍ നേരത്തേ അറിയിച്ചിരുന്നത്.

2007 ലാണ് ആപ്പിള്‍ ആദ്യമായി സ്മാര്‍ട്‌ഫോണുമായി രംഗത്തെത്തുന്നത്. പേറ്റന്റ് യുദ്ധത്തിനൊടുവില്‍ സാംസങ്ങുമായി വിപണിയില്‍ ഏറ്റുമുട്ടാന്‍ തയ്യാറായാണ് ആപ്പിള്‍ എത്തുന്നത്.

എല്‍.സി.ഡി ടച്ച് സെന്‍സറാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ പ്രത്യേകം ടച്ച് സ്‌ക്രീന്‍ ലയര്‍ നിര്‍മിക്കാതെയാവും പുതിയ ഐഫോണിന്റെ നിര്‍മാണം. ഇതുമൂലം നേര്‍ത്ത സ്‌ക്രീനാവും ഐഫോണ്‍ 5 ല്‍ ഉണ്ടാകുക. ഇത് കാഴ്ച്ചക്ക് കൂടുതല്‍ മിഴിവും കൂടുതല്‍ ഡിസ്‌പ്ലേ ക്വാളിറ്റിയും നല്‍കും.